കൊച്ചി: അഖിലകേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന സമ്മേളനം 7 മുതൽ 9 വരെ മട്ടാഞ്ചേരിയിൽ നടക്കും.

വാഴൂരിൽ നിന്നാരംഭിക്കുന്ന വിളംബരജാഥ ഞായറാഴ്ച വൈകിട്ട് മട്ടാഞ്ചേരിയിൽ സമാപിക്കും. തിങ്കളാഴ്ച രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ജനറൽകൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10 ന് മട്ടാഞ്ചേരി ടി.ഡി.എച്ച്.എസിൽ ചേരുന്ന പ്രതിനിധി സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി​ സ്വാമി​ ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. 867 പ്രതിനിധികൾ പങ്കെടുക്കും.