 
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡിന് കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ അർഹനായി. മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഏപ്രിൽ 11ന് വൈകിട്ട് ആറിന് മറൈഡ്രൈവ് താജ് വിവാന്റ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ മുഖ്യാതിഥിയാകും. കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ, സെക്രട്ടറി ദിലീപ് നാരായണൻ എന്നിവർ പങ്കെടുക്കും. മാനേജ്‌മെന്റ് വൈദഗ്ദ്ധ്യത്തിന് കെ.എം.എ നൽകുന്ന പരമോന്നത അവാർഡാണിത്.