കൊച്ചി: എം.ഡി.എം.എയുമായി യുവാവ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായി. വയനാട് സ്വദേശി രാഹുലാണ് (24) പിടിയിലായത്. രഹസ്യവിവരത്തെതുടർന്ന് ചേരാനെല്ലൂർ സി.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വഡും ചേർന്ന് ചേരാനല്ലൂർ സൗത്ത് ചിറ്റൂർ ചമ്മണി റോഡിലെ വീട്ടിൽ റെയ്ഡ് ചെയ്യുകയായിരുന്നു. 1.96 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.