1
അഷ്ക്കർ

മട്ടാഞ്ചേരി: പനയപ്പിള്ളിയിലെ മെഗാമാർട്ടിൽനിന്ന് വസ്ത്രങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. ചെറളായി സ്വദേശി അബ്ദുൽ അഷ്കറാണ് (26) അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.കടയിൽ കയറി വസ്ത്രങ്ങൾ മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഇയാളെ തടഞ്ഞ് നിറുത്താൻ ശ്രമിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തി വസ്ത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ എ.വി ബിജു, എസ്.ഐമാരായ ജിമ്മി ജോസ്, ശിവൻകുട്ടി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.