rosy-94

മഞ്ഞപ്ര: തവളപ്പാറ വടക്കുംചേരി പരേതനായ വി.പി. വർക്കിയുടെ (റിട്ട. സൂപ്പർവൈസർ. ടെലികോം ഡിപ്പാർട്ട്‌മെന്റ്, അങ്കമാലി) ഭാര്യ റോസി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പോൾ (അദ്ധ്യാപകൻ, ഹോളിക്രോസ് സ്‌കൂൾ ജാർഖണ്ഡ്), ജെന്നി (സെക്രട്ടറി, ബിനാനി സിങ്ക് കോഓപ്പറേറ്റീവ് എടയാർ), ജെസി (അദ്ധ്യാപിക, സെന്റ് ജോർജ് സി.യു.പി.എസ് കരാഞ്ചിറ), ജോമോൻ (സ്റ്റാർ മെഡിക്കൽസ്, മഞ്ഞപ്ര). മരുമക്കൾ: റോസിലി (അദ്ധ്യാപിക സെന്റ് പാട്രിക് അക്കാഡമി അങ്കമാലി), കുരുവിള (ഗ്രാമപഞ്ചായത്ത് മുൻ അംഗം ആലങ്ങാട്), ജോസ (ബിസിനസ്), ബിന്ദു (അദ്ധ്യാപിക, നെഹ്‌റു മെമ്മോറിയൽ കോൺവെന്റ് എൽ.പി സ്‌കൂൾ, വട്ടേക്കാട്).