മൂവാറ്റുപുഴ: വാളകത്ത് രാത്രിയിൽ നാട്ടുകാർ പിടികൂടി കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി ആശുപത്രിയിൽ മരിച്ചു. അരുണാചൽപ്രദേശ് സ്വദേശി അശോക്‌ദാസാണ് (24) മരിച്ചത്. പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാളകം കവലയ്ക്കുസമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാക്കിയ ശേഷമാണ് മരണമടഞ്ഞത്.
രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് തിരികെപ്പോയ അശോക്‌ദാസിനെ നാട്ടുകാർ ചോദ്യംചെയ്തശേഷം കെട്ടിയിടുകയായിരുന്നു. വാടകവീട്ടിലെ ഒരു സ്ത്രീയും ഇയാളും ഹോട്ടലിൽ മുമ്പ് ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഇയാളുടെ കൈകൾ മുറിഞ്ഞതായും പൊലീസ് കണ്ടെത്തി.