
സുരക്ഷാഭീതി നിലനിൽക്കുന്ന ഇസ്രായേലിലേക്ക് ഉഭയകക്ഷി കരാർ അനുസരിച്ച് ഇന്ത്യൻ നിർമ്മാണത്തൊഴിലാളികളുടെ ആദ്യസംഘം എത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേലിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടിരുന്നു