
തൃപ്പൂണിത്തുറ: ആൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ടസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും കേരള ഏജീസ് ഓഫീസ് ജീവനക്കാരനുമായ വി. ശ്രീകുമാറിന് കൊച്ചി ഏജീസ് ഓഫീസ് പെൻഷനേഴ്സ് സ്വീകരണം നൽകി. കേരള ഏജീസ് ഓഫീസ് തൃശൂർ ബ്രാഞ്ചിൽ നിന്ന് വിരമിച്ച ശ്രീകുമാറിന് നൽകിയ സ്വീകരണം ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റ് സി.ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പി.ജി. ശശീന്ദ്രൻ അദ്ധ്യക്ഷനായി. കെ.എസ്. രവീന്ദ്രനാഥ് മെമന്റോ നൽകി. ടി.വി. വിജയകൃഷ്ണൻ, വി.കെ. രാഘവൻ, കെ.കെ. രാമചന്ദ്രൻ, പി. വിനോദ്കൃഷ്ണൻ, ജി. വേണുഗോപാൽ, കെ. അശോക് കുമാർ, കെ. ശ്രീശകുമാർ എന്നിവർ സംസാരിച്ചു.