
തൃപ്പൂണിത്തുറ: രാഷ്ട്രീയ സ്വയംസേവകസംഘം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ കേരള കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന പി. രവിയച്ചനെ അനുസ്മരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് പി. ഈശ്വരൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് കൊച്ചി മഹാനഗരം സംഘചാലക് പി. വിജയകുമാർ അദ്ധ്യക്ഷനായി. ആർ.എസ്.എസ് മഹാനഗർ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.ആർ. ഹരി, എം.ആർ.എസ് മേനോൻ, തൃപ്പൂണിത്തുറ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, ടി.സി.സി പ്രതിനിധി കെ. പ്രദീപ്, കഥകളി കേന്ദ്രം പ്രതിനിധി സി. ഉണ്ണിക്കൃഷ്ണൻ, പൂർണതൃയീശ സേവാസംഘം സെക്രട്ടറി ടി.എം. മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.