y

തൃപ്പൂണിത്തുറ: എരൂർ സുവർണനഗർ റെസിഡന്റ്‌സ് അസോസിയേഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അവധിക്കാല ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിച്ചു. എരൂർ പോട്ടയിൽ എസ്.ഡി.കെ.വൈ സ്കൂളിൽ നടന്ന ക്യാമ്പ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ടെക്‌നിക്കൽ ടീച്ചേഴ്സ് പരിശീലന ഗവേഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ. ഗീതദേവി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സനു ആന്റണി, സീമ എന്നിവർ ക്ലാസുകൾ നയിച്ചു. സെക്രട്ടറി പി.ഗോപിനാഥൻ, ട്രഷറർ എം. അജിത്കുമാർ എന്നിവർ സംസാരിച്ചു.