kailash
ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് സംഘടിപ്പിച്ച 'ദൃശ്യോത്സവം 2024'ൽ അഞ്ചാം ദിവസം നടന്ന സമ്മേളനം സിനിമതാരം കൈലാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരസഭ മണപ്പുറത്ത് സംഘടിപ്പിച്ച ഒരാഴ്ച്ച നീണ്ടുനിന്ന 'ദൃശ്യോത്സവം 2024' ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് സമാപന സമ്മേളനം ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനാകും. സിനിമാതാരം നിഷ സാരംഗ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ആലുവ മീഡിയ ക്ളബ് സെക്രട്ടറി എം.ജി. സുബിൻ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് മെഗാഷോ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഡാൻഡിയ റാസും കെെകൊട്ടിക്കളിയും നടക്കും.

കഴിഞ്ഞ ദിവസം നടന്ന സമ്മേളനം സിനിമാതാരം കൈലാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. സൈമൺ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എം.ഒ. ജോൺ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, കൗൺസിലർമാരായ ശ്രീലത വിനോദ്കുമാർ, കെ.പി. ഇന്ദിരാദേവി, ലീന വർഗീസ് എന്നിവർ സംസാരിച്ചു.

വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ലിസ ജോൺസൺ, ജയ്‌സൺ പീറ്റർ, ഷമ്മി സെബാസ്റ്റ്യൻ, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, വിദ്യ ബിജു, ദിവ്യ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.