അങ്കമാലി: ചാലക്കുടി പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കാലടി, പാറക്കടവ്, തുറവൂർ, അയ്യമ്പുഴ, അങ്കമാലി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ സ്പെഷ്യൽ കൺവെൻഷനുകൾ ചേരുന്നതിനും വയോജനങ്ങളെ ഉൾപ്പെടുത്തി വീടുകൾ തോറും ക്യാമ്പയിൻ നടത്തുന്നതിനും അങ്കമാലിയിൽ കൂടിയ നിയോജക മണ്ഡലം സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ പ്രസിഡൻറ് എം.വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എൻ. മോഹനൻ, കെ.വി. പൗലോസ്, എം.കെ. കുഞ്ചു, സി.വി.പോൾ എന്നിവർ പ്രസംഗിച്ചു.