
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിന്റെ വാർഷികാഘോഷം കൊച്ചിൻ കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയായി. സ്കൂൾ കെട്ടിടത്തിന്റെ ധനസമാഹരണ ഫണ്ട് പ്രൊഫ. സാനു ട്രസ്റ്റി മീന വിശ്വനാഥിന് കൈമാറി. ഭാരത് സേവക് സമാജിന്റെ ഫ്രണ്ട് ഓഫീസ് മാനേജ്‌മന്റ് കോഴ്സിന് തുടക്കം കുറിച്ചു. കലാകായിക മത്സര ജേതാക്കൾക്കുള്ള പുരസ്കാരദാനം മേയർ നിർവഹിച്ചു. ചെയർമാൻ ക്യാപ്ടൻ ഗോപാലകൃഷ്ണൻ, ഡയറക്ടർ നിത്യ എന്നിവർ സംബന്ധിച്ചു. വാർഷിക റിപ്പോർട്ട് ഹെഡ്മിസ്ട്രസ് രാഖി കലേഷ് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 'രാത്രിയിലെ വിരുന്നുകാരി' എന്ന നാടകം അവതരിപ്പിച്ചു.