malayattoor

കാലടി: പുതു ഞായർ തിരുനാൾ ദിനത്തിൽ രാത്രി 12.05 ന് പാട്ടു കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾ തുടക്കമാകും. തുടർന്ന് പുലർച്ചെ 2.00, 5.30 , 6.30 വി. കുർബാനകൾ നടക്കും. രാവിലെ 7.30 പാട്ടു കുർബാന, 9 ന് തിരുനാൾ ആഘോഷമായ പാട്ടുകുർബാന ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 3.00 ന് കുരിശുമുടിയിൽ നിന്ന് വഴിപാടായി ലഭിച്ചു പൊൻ പണം താഴെത്തെ പള്ളിയിലേക്ക് തലച്ചുമടായി വിശ്വാസികൾ ചേർന്ന് എത്തിക്കും. എട്ടാമിടം തിരുന്നാൾ കുരിശുമുടിയിൽ ഏപ്രിൽ 12, 13, 14 തീയതികളിൽ നടക്കുമെന്ന്. ഫാ. ജോസ് ഒഴലക്കാട്ട് അറിയിച്ചു.