വൈപ്പിൻ : നായരമ്പലം കരുണ സ്‌പെഷ്യൽ സ്‌കൂൾ 23​​-മത് വാർഷികാഘോഷം കെ.എൻ. ഉണ്ണികൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിലർ സിസ്റ്റർ പേഴ്‌സി അദ്ധ്യക്ഷത വഹിച്ചു. നായരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ്, പ്രിൻസിപ്പാൾ സിസ്റ്റർ വിമൽ ഗ്രെയ്‌സ്, മാനേജർ മേരി മാത്യു, ഫാ. ഡെന്നി പെരിങ്ങാട്ട്, ഫാ. ലിബിൻ ജോസ്, മരട് ജിനേഷ്, പി. ടി. എ. പ്രതിനിധികളായ രാജേഷ്, ഉണ്ണികൃഷ്ണൻ, അശ്വതി പ്ലാക്കൽ എന്നിവർ പങ്കെടുത്തു.