
മരട്: ബി.ജെ.പി മരട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. മരട് ജംഗ്ഷനിൽ ഏരിയാ പ്രസിഡന്റ് ടി.ബി. ശിവപ്രസാദ് പതാക ഉയർത്തി. ബി.ജെ.പി പള്ളുരുത്തി മണ്ഡലം ജന. സെക്രട്ടറി പി.എൻ. ഉദയൻ, ഏരിയാ വൈസ് പ്രസിഡന്റുമാരായ എം.പി. നടേശൻ, സുനിത പടന്നയിൽ, ഏരിയാ ജന. സെക്രട്ടറി ബൈജു, ഏരിയാ സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.