കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ "മതം, വിശ്വാസം, പൗരത്വം" എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ആലുവ സർക്കിൾ സഹകരണ ബാങ്ക് യൂണിയൻ ചെയർമാൻ കെ. എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്‌തു. വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. മുൻ എം. പി. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തി. മുൻ അഡ്വക്കേറ്റ് ജനറൽ എം. എം. അബ്ദുൽ ഖാദറിന്റെ സ്മരണാർത്ഥം ഇ. എം. എസിന്റെ സമ്പൂർണ്ണ കൃതികളുടെ ശേഖരം വായനശാലയ്ക്ക് സംഭാവനയായി നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ. ഷാജി, വായനശാലാ സെക്രട്ടറി കെ. ജെ. ജോയ്, ലൈബ്രറി മേഖലാ സമിതി കൺവീനർ കബീർ മേത്തർ, വാർഡ് മെമ്പർ കെ. പി. സുകുമാരൻ, പി.ടി. പോളി എന്നിവർ സംസാരിച്ചു.