kklm
ഭാരതീയവേലൻ സൊസൈറ്റി കൂത്താട്ടുകുളം യൂണിറ്റിന്റെ സുവർണ്ണ ജൂബിലി വാർഷികം ബി. വി. എസ് സംസ്ഥാന പ്രസിഡന്റ് രാജീവ്‌ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം : ഭാരതീയവേലൻ സൊസൈറ്റി കൂത്താട്ടുകുളം യൂണിറ്റിന്റെ സുവർണ്ണ ജൂബിലി വാർഷികം കൂത്താട്ടുകുളം കേളി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ്‌ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സി.എസ്. ശശിധരൻ, സി.പി.സോമൻ,എ.വി. മനോജ്, കെ.ആർ. ഗോപി, ബിജു മോൻ, അനിതാരാജു, ശിവ പ്രകാശ്, ബിന്ദു മനോജ് എന്നിവർ സംസാരിച്ചു. ജാതി സെൻസസ് കേരളത്തിൽ ഉടൻ നടപ്പാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.