കൂത്താട്ടുകുളം: ബി.എം.എസ് എറണാകുളം ജില്ലാ അസംഘടിത തൊഴിലാളി സംഘം പിറവം മേഖല സമ്മേളനം കൂത്താട്ടുകുളത്ത് നടന്നു. സി. സജീവ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബി.എം.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.വിനോദ് ഉദ്ഘാടനം ചെയ്തു. ബി.എംഎസ് പിറവം മേഖല സെക്രട്ടറി ശ്രീജിത്ത് നാരായണൻ ഭാരവാഹി പ്രഖ്യാപനം നടത്തി. യോഗത്തിൽ മേഖല ജോയിന്റ് സെക്രട്ടറി അജിത പ്രമോദ്, പ്രദീപ് ഭാസ്കർ,രാജേഷ്, പ്രസാദ് കോലടി തുടങ്ങിയവർ സംസാരിച്ചു.
പുതിയഭാരവാഹികളായ സി. സജീവ് (പ്രസിഡന്റ്), പ്രദീപ് ഭാസ്‌കർ (വൈസ് പ്രസിഡന്റ്), അജിത പ്രമോദ് (സെക്രട്ടറി),ടി.പി. വിശ്വംഭരൻ (ജോയിന്റ് സെക്രട്ടറി), സി.ഡി അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.