kklm
യു ഡി എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുമ്പിൽ ധർണ്ണ സമരം നടത്തുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് 3 മാസമായി പണിക്കൂലി നൽകാത്തതിൽ പ്രതിഷേധിച്ചും തൊഴിലുറപ്പ് തൊഴിലാളികളുടെ ഹരിത കർമ്മ സേന ഫീസ് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുമ്പിൽ ധർണ നടത്തി. നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകിയ ശേഷമായിരുന്നു സമരം. സമരം നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. സി. എ.തങ്കച്ചൻ അദ്ധ്യക്ഷനായി. ബേബി കീരാംതടം , പി. സി.ഭാസ്ക്കരൻ , ബോബൻ വർഗീസ് , സിബി കൊട്ടാരം , റോയി ഇരട്ടയാനി , മരിയ ഗൊരേത്തി സാറാ ടി. എസ് , ലിസി ജോസ് എന്നിവർ പങ്കെടുത്തു.