
കൊച്ചി: 'സിയാൻ വിസ്റ്റ' ആർട്ട് എക്‌സിബിഷന് മഹാകവി ജി. സ്മാരക കേന്ദ്രം ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. വിൽസി, സുരജ മനു അമൽദേവ്, മഞ്ജു സാഗർ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ബോണി തോമസ്, പി.വി. നന്ദൻ, വെങ്കിട്ടരാമൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ചിത്രകാരനും കവിയുമായ പൊന്നൻ അദ്ധ്യക്ഷത വഹിച്ചു. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം. 12ന് അവസാനിക്കും. ചിത്ര പ്രദർശനം 6 മുതൽ 12 വരെ മഹാകവി ജി സ്മാരക കേന്ദ്രം ആർട്ട് ഗാലറിയിൽ നടക്കും. പ്രദർശന സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 7 വരെ ആണ്.