കൊച്ചി: ശ്രീവായ്ക്കരക്കാവ് ഭഗവതിക്ഷേത്രത്തിൽ മീനഭരണി മഹോത്സവം നാളെ തുടങ്ങും. ക്ഷേത്രംതന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി കാരണവർ ശങ്കരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, മകൻ നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തിമാരായ ആത്രശേരി കൃഷ്ണൻ നമ്പൂതിരി, മംഗലത്തുമന പ്രമോദ് നമ്പൂതിരി എന്നിവർ പ്രധാന കാർമികത്വം വഹിക്കും.
നാളെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, വൈകിട്ട് 6.30ന് ദീപാരാധന. ചൊവ്വാഴ്ച അഷ്ടദ്രവ്യഗണപതിഹോമം, ഇരുപത്തഞ്ച് കലശം, അശ്വതി ഊട്ട്, ദീപാരാധനയ്ക്കുശേഷം രായമംഗലം വനിതാസമാജത്തിന്റെ തിരുവാതിരകളി, അശ്വതിപ്പാട്ട്, വലിയഗുരുതി.
ബുധനാഴ്ച 5.30ന് അഷ്ടദ്രവ്യഗണപതി ഹോമം, കളഭപൂജ, വേദജപം, കളഭാഭിഷേകം, നാദസ്വരം, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, പ്രസാദഊട്ട്, വൈകിട്ട് നാലിന് വിത്തിടീൽ (കുടതുള്ളൽ), മറ്റൂർ വേണുമാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, ദീപാരാധന, നിറമാല. വായ്ക്കര രാമപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ താലപ്പൊലി. രാത്രി എട്ടിന് ഓട്ടൻതുള്ളൽ (കല്യാണസൗഗന്ധികം)​, 12ന് തൂക്കം സ്വീകരണം, പുലർച്ചെ മൂന്നിന് ഗരുഡൻ തൂക്കം.
ഏപ്രിൽ 17ന് പുനരാരംഭിക്കുന്ന കലംകരിക്കൽ വഴിപാട് 23ന് സമാപിക്കും.