 
അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആഴകം സെന്റ് മേരീസ് ഹെർമ്മോൻ, മൂക്കന്നൂർ ശ്രീയേശു വിലാസം, പൂതംകുറ്റി സെന്റ് മേരീസ്, എടക്കുന്ന് മാർ ഇഗ്‌നേഷ്യസ് എന്നീ സൺഡേ സ്‌കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ ആരംഭിച്ചു. യാക്കോബായ സഭ വൈദീക സംഘം മേഖല കോ-ഓർഡിനേറ്ററും ആഴകം സെന്റ് മേരീസ് ഹെർമ്മോൻ പള്ളി വികാരിയുമായ ഫാ. ഏല്യാസ് ഐപ്പ് ഉദ്ഘാടനം ചെയ്തു. പൂതംകുറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡോൺ പോൾ അദ്ധ്യക്ഷനായി. മൂക്കന്നൂർ സെന്റ് ജോർജ് സെഹിയോൻ പള്ളി വികാരി ഫാ. എൽദോ ചക്യാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.