justice

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ട്രാൻസ്‌പ്ലാന്റ് ഗെയിംസിന്റെ സുവനീർ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപുറം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. ജോ ജോസഫ്, സുവനീർ ചീഫ് എഡിറ്റർ കൃഷ്ണ കുമാർ, അഡൈ്വസറി ബോർഡ് അംഗം ഡോ. ഗീവർ സഖറിയ, ഡോ. നോബിൾ ഗ്രേഷ്യസ്, കെ.സി രാജു, ബാബു കുരുവിള, ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.