
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ കളമശേരി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പൊതുനിരീക്ഷകയായ ശീതൾ ബാസവ രാജ് തേലി ഉഗലെ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി. പോളിംഗിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോംഗ് റൂം സംവിധാനവും പരിശോധിച്ചു.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളായ കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളാണ് കുസാറ്റിൽ സൂക്ഷിക്കുന്നത്.
പോസ്റ്റൽ ബാലറ്റ് വാേട്ടുകൾ എണ്ണുന്നതിന് കുസാറ്റിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും പരിശോധിച്ചു.
പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളിലും പരിശോധനയുണ്ടായിരുന്നു.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജെ. മോബി തുടങ്ങിയവർ ഉണ്ടായിരുന്നു.