
പള്ളുരുത്തി: ബി.ജെ.പി സ്ഥാപക ദിനത്തോടനുബന്ധിച്ച് എൻ. ഡി. എ പള്ളുരുത്തി മണ്ഡലം ഓഫീസിനു മുന്നിൽ ബി.ജെ.പി സംസ്ഥാന വക്താവ് കെ. വി. എസ് ഹരിദാസ് പതാക ഉയർത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ. റോഷൻ കുമാർ അദ്ധ്യക്ഷനായി. സലില അശോകൻ, പി.എസ്. സുദേഷ്കുമാർ, എം.ആർ ദിലീഷ് കുമാർ ,എം എച്ച് ഹരീഷ്, പി.ആർ.രഞ്ജിത്ത് ,എം.എൻ. സജീവൻ, എൻ. ജി. പ്രകാശൻ ,വിജി ത ഗിരീഷ് ,കെ.യു.ഉമേഷ് , സുനീഷ് ബാബു, കെ.എസ്.സുധീഷ് എന്നിവർ നേതൃത്വം നൽകി. മേഖലയിലെ ബൂത്തു കേന്ദ്രങ്ങളിലും പതാക ഉയർത്തി.