കൊച്ചി: കുണ്ടന്നൂർ ഭഗവതി ക്ഷേത്ര ഉത്സവം ഇന്ന് മുതൽ 12വരെ ആഘോഷിക്കും. ദിവസവും അന്നദാനം ഉണ്ടാവും. ഇന്ന് രാവിലെ കൊടിമരഘോഷയാത്ര, രാത്രി കൊടിയേറ്റ്, കലാപരിപാടികൾ, നാളെ ദീപാരാധനയ്ക്കു ശേഷം എസ്.എൻ.ഡി.പി യോഗം വനിതാസംഘത്തിന്റെ കൈകൊട്ടിക്കളി, സംഗീതനിശ. ബുധനാഴ്ച ദീപാരാധനയ്ക്കുശേഷം യക്ഷി നടയ്ക്കൽ കളമെഴുത്തും പാട്ടും, 9ന് ഭക്തിഗാനാമൃതം. വ്യാഴാഴ്ച വൈകിട്ട് നാലിന് കുണ്ടന്നൂർ ഘണ്ഠാകർണ ക്ഷേത്രത്തിൽ നിന്ന് പകൽപ്പൂരം, രാത്രിയിൽ കുണ്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് എതിരേൽപ്പ്, ഭക്തിഗാനമേള. സമാപന ദിവസമായ വ്യാഴാഴ്ച പ്രതിഷ്ഠാദിന വാർഷികം നടക്കും. ദീപാരാധനയ്ക്കുശേഷം ദേവിക്ക് പൂമൂടൽ, തായമ്പക, തെണ്ട് എഴുന്നള്ളിപ്പ്, ക്ഷേത്രനടയ്ക്കൽ കുരുതി, ആറാട്ട്.