കൊച്ചി: കയർ വ്യവസായ മേഖലയിലെ സജീവമായ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും തീരുമാനങ്ങൾ എടുത്ത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും വേണ്ടി ഒന്നര പതിറ്റാണ്ട് മുമ്പ് രൂപീകരിച്ച സംസ്ഥാന അപെക്‌സ് ബോഡി ഫോർ കയറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള കയർ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുഗുണൻ പറഞ്ഞു. കയർ അപെക്സ് ബോഡി ഉടൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കയർ മേഖലയിലെ ഏറ്റവും വലിയ ഉന്നതാധികാര സമിതിയായ അപെക്സ് ബോർഡ് ഫോർ കയർ വേണ്ടന്ന് വയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന് യാതൊരു നീതികരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.