പെരുമ്പാവൂർ: ഇന്റർനാഷണൽ സർട്ടിഫൈഡ് അഡിക്ഷൻ പ്രൊഫഷണൽ 4 അംഗീകാരം ലഭിച്ച കോലഞ്ചേരി മെഡിക്കൽ കോളേജ് ഡി അഡിക്ഷൻ സെന്റർ പ്രൊജക്റ്റ് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടനെ ആദരിച്ചു. ഇന്ത്യയിൽ രണ്ടുപേർക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. യു.എൻ. അംഗീകാരമുള്ള ഗ്ലോബൽ മാസ്റ്റർ ട്രൈനെർ ആണ് ഫ്രാൻസിസ് മൂത്തേടൻ. തോട്ടുവ മംഗലഭാരതിയിൽ നടന്ന ചടങ്ങിൽ സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി ഭാരതി, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം. എസ്. സുരേഷ്, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, കെ.പി.ലീലാമണി ഗുരുകുല ബാലലോകം താലൂക്ക് കൺവീനർ കെ.എസ്.അഭിജിത് എന്നിവർ പങ്കെടുത്തു.