ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഭാഗങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ പ്രചരണ ബോഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. പടിഞ്ഞാറെ കടുങ്ങല്ലൂർ, ആലങ്ങാട് മറിയപ്പടി എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരണ സാമഗ്രികൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച എരമം പ്രദേശത്തും ബോഡുകൾ നശിപ്പിക്കുകയുണ്ടായി. ബിനാനിപുരം, ആലുവ വെസ്റ്റ് സ്റ്റേഷനുകളിൽ പരാതി നൽകുകയും പൊലീസ് സംഘമെത്തി അന്വേഷണം നടത്തുകയും ചെയ്തു. സമാധാനപരമായ തിരഞ്ഞെടുപ്രക്രിയയെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചീഫ് കോ ഓഡിനേറ്റർ വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.