
പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ 294-ാം മത് ചതയ മാസ പ്രാർത്ഥനയും ഇല്ലിക്കൽ ക്ഷേത്രാങ്കണത്തിൽ കുമാരനാശാന്റെ ചരമ ശതാബ്ദി സ്മരണയും ശാഖാ പ്രസിഡന്റ് എൻ. എസ്. സുമേഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി ഉദ്ഘാടനം ചെയ്തു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയും കുടുംബ യൂണിറ്റ് ജനറൽ കൺവീനർ സുലതാ വത്സൻ ഗദ്യ പ്രാർത്ഥനയും നടത്തി. കടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗുരുപുഷ്പാഞ്ജലിയും ക്ഷേത്രം മേൽശാന്തി ഗുരുപൂജയും നടത്തി. കുമാരനാശാൻ അനുസ്മരണ പ്രഭാഷണം സീന ഷിജിൽ നടത്തി. തുടർന്ന് അന്നദാനം നടന്നു.