u
എൻഡിഎ പിറവം നിയോജക മണ്ഡലം കൺവെൻഷൻ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പിറവം നിയോജകമണ്ഡലം കൺവെൻഷൻ അമ്മ പ്രീതി നടേശൻ ഉദ്ഘാടനംചെയ്തു. ഭാരതത്തിന്റെ അഭിമാന പദ്ധതികളായ സ്വച്ഛഭാരത്, സ്ത്രീകളുടെ സുരക്ഷയും, അവർക്കായിട്ടുള്ള കരുതലും, വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കുന്ന മുദ്രാ ലോൺ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനും, സൗജന്യ കുടിവെള്ള പദ്ധതിയും മോദി ഭാരതത്തിന് നൽകിയ സംഭാവനകൾ ആണെന്ന് പ്രീതി നടേശൻ പറഞ്ഞു. മോദിക്ക് മാത്രമാണ് ശക്തമായി ഭാരതത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുകയുള്ളൂ. മോദിയുടെ കൈകൾക്ക് ശക്തി പകരുവാൻ തുഷാർ വെള്ളാപ്പള്ളിയെ വിജയിപ്പിക്കുന്നതിനായി നാം മുന്നിട്ടിറങ്ങണം. മകന് എന്നതിലുപരി മോദിയുടെ ഭരണത്തിനു വേണ്ടിയാണ് താൻ വോട്ടു ചോദിക്കാൻ എത്തിയതെന്നും പ്രീതി നടേശൻ പറഞ്ഞു.

ബി.ജെ.പി. മധ്യമേഖലാ ഉപാധ്യക്ഷൻ എം.എൻ. മധു അധ്യക്ഷനായി. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. പത്മകുമാർ, ബി.ഡി.ജെ.എസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ്,​ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ, സി.പി. സത്യൻ, എം. ആശിഷ്, പിറവം മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, എൻ.എം. സുരേഷ്, ഇ.ഡി. പ്രകാശൻ, എം.പി. സെൻ, പി.ജി. ബിജുകുമാർ, എം.എ. വാസു, ഷീജ പരമേശ്വരൻ, ടി.കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.