punnala-sreekumar
ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സിയുടെ എറണാകുളം ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ എറണാകുളം ടൗൺഹാളിൽ സംസ്ഥാന ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ജാതി സെൻസസ് നടപ്പിലാക്കുമെന്ന മാനിഫെസ്റ്റോയിലെ പരാമർശമല്ലാതെ ജനസംഖ്യയിലെ 85 ശതമാനം വരുന്ന ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മുന്നണിയും ചർച്ച ചെയ്യുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി സംസ്ഥാന ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു.

ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി. യുടെ എറണാകുളം ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ ബിജു ജോസി അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ് രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ, ലത്തീൻ സഭാ വക്താവ് ജോസഫ് ജൂഡ്, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ചാൾസ് ഡയസ്, മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ. അലി തുടങ്ങിയവർ‌ സംസാരിച്ചു.