കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണവില പവന് 960 രൂപ കൂടി 52,​280 രൂപയിലെത്തി. ഗ്രാമിന് 120കൂടി 6535 രൂപയിലെത്തി. പശ്ചിമേഷ്യയിൽ രാഷ്ട്രീയ സംഘർഷം ശക്തമായതോടെ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ പ്രിയമേറിയതോടെയാണ് സ്വർണവില കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.