inaguration

തൃപ്പൂണിത്തുറ: കേരള കവിസമാജം തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയിൽ നടത്തിയ കാവ്യസദസ് മഹാരാജാസ് കോളേജിലെ ഭാഷാസാഹിത്യ വിഭാഗം പ്രൊഫസർ ഡോ.ധന്യ എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. കവിസമാജം പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ആന്റണി, ഡോ. പൂജാ ബാലസുന്ദരം, എരമല്ലൂർ വിജയൻ, വി.എൻ. രാജൻ, പൂച്ചാക്കൽ ഷാഹുൽ, കെ. ആർ.സുശീലൻ, അഡ്വ.എ. ശ്രീകല, സുകുമാരി മാരാത്ത്, സി.വി. ഹരീന്ദ്രൻ, മിനി തൃപ്പൂണിത്തുറ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

ഓ.എൻ.വി.കുറുപ്പിന്റെ 'ഗോതമ്പ് മണികൾ ' എന്ന കവിത ആലപിച്ച് ജോസഫ് ആന്റണി കവിയെ അനുസ്മരിച്ചു.