
തൃപ്പൂണിത്തുറ: എരൂർ നായർ സമാജത്തിന്റെ ഭാരവാഹികളായി സേതുമാധവൻ മൂലേടത്ത് (പ്രസിഡന്റ്), സി.എസ്. രവീന്ദ്രനാഥ് (വൈസ് പ്രസിഡന്റ്), രാജേഷ് കരകുളത്ത് (സെക്രട്ടറി), എം.ബി. ചന്ദ്രശേഖരമേനോൻ (ജോ. സെക്രട്ടറി), കെ. കുഞ്ഞനിയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 84-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് വി.കെ. രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സേതുമാധവൻ മൂലേടത്ത്, പി. സുധാകരൻ, പി.ആർ. നന്ദനൻ, ടി. ശശിധരൻ നായർ, സി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.