audirs5

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 7027 കാറുകൾ

യൂസ്ഡ് കാറുകളുടെ വില്പനയിൽ 50 ശതമാനം വളർച്ച

കൊച്ചി: ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഓഡി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7,027 കാറുകൾ വിറ്റഴിച്ച് 33 ശതമാനം വളർച്ച കൈവരിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ 1,046 കാറുകളുടെ വില്പനയാണ് ഓഡി നേടിയത്.

അതിശക്തമായ വളർച്ചയാണ് വൈവിദ്ധ്യമാർന്ന പോർട്ട്‌ഫോളിയോയുടെ പിൻബലത്തിൽ നേടിയെടുത്തതെന്ന് ഓഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു,പ്രധാന ബ്രാൻഡുകൾക്കെല്ലാം ആവശ്യം വർദ്ധിച്ചു.

അര ലക്ഷം കാറുകളുടെ വില്പന ലക്ഷ്യം

ആഢംബര വിപണിയിലെ മികച്ച വളർച്ച കണക്കിലെടുത്ത് നടപ്പുവർഷം 50,000 കാറുകളുടെ വില്പന ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു,.

യൂസ്ഡ് കാർ ബിസിനസായ ഓഡി അപ്രൂവ്ഡ് പ്ലസ് 2023-24ൽ 50 ശതമാനം വളർച്ച നേടി. രാജ്യത്തിന്റെ പ്രധാന മേഖലകളിൽ 26 ഓഡി അപ്രൂവ്ഡ് പ്ലസ് കേന്ദ്രങ്ങളുണ്ട്. ഈവർഷം നാല് യൂസ്ഡ് കാർ വില്പന കേന്ദ്രങ്ങൾ കൂടി ആരംഭിക്കും.

ഓഡി ഇന്ത്യ വാഹന നിര

ഓഡി എ 4, ഓഡി എ 6, ഓഡി എ 8 എൽ, ഓഡി ക്യു 3, ഓഡി ക്യു 3സ്‌പോർട്ട്ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യൂ8, ഓഡി എസ് 5 സ്‌പോർട്ട്ബാക്ക്, ഓഡി ആർ എസ് 5 സ്‌പോർട്ട്ബാക്ക്, ഓഡി ആർ.എസ് ക്യൂ 8, ഓഡി ക്യൂ 8 50 ഇട്രോൺ, ഓഡി ക്യൂ 8 55 ഇട്രോൺ, ഓഡി ക്യൂ8 സ്‌പോർട്ട്ബാക്ക് 50 ഇട്രോൺ, ഓഡി ക്യൂ 8 സ്‌പോർട്ട്ബാക്ക് 55 ഇട്രോൺ, ഓഡി ഇട്രോൺ ജി ടി, ഓഡി ആർ എസ് ഇട്രോൺ ജി.ടി