കൊച്ചി: വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിയനായ എറണാകുളം ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി.എം.എസ്) ഭാരവാഹികളായി പി.വി. ശ്രീവിജി (പ്രസിഡന്റ് ), കെ.എസ്. ഷിബു (വർക്കിംഗ് പ്രസിഡന്റ്), ടി.ആർ. മോഹനൻ, എ.വി. അജീഷ്, ബീന സുരാജ് (വൈസ് പ്രസിഡന്റുമാർ), കെ.എസ്. ശ്യാംജിത്ത് (ജനറൽ സെക്രട്ടറി), വി.എ. മഹേഷ്, ചിസ ജോബി, സനു സദാനന്ദൻ, കെ.എം. ധനീഷ്‌കുമാർ, സി.കെ. ബാബു (ജോയിന്റ് സെക്രട്ടറിമാർ), കെ. ജയൻ (ട്രഷറർ), പി.സി. ഗീത, ശാന്തി പോൾ, കെ.ബി. ബിനു (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീവിജി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ഷിബു, എം.പി. പ്രദീപ്കുമാർ, പി.വി. റെജിമോൻ, കെ.എസ്. ശ്യാംജിത്ത്, ബീനസുരാജ്, കെ. ജയൻ എന്നിവർ സംസാരിച്ചു.