
കൊച്ചി: ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യ തേർഡ് ജനറേഷൻ റോബോട്ട് ലൂർദ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ ചടങ്ങിൽ പങ്കെടുത്തു.
കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യ ശസ്ത്രക്രിയാ നടപടികളിൽ മാറ്റം സൃഷ്ടിക്കുമെന്ന് ലൂർദ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഓർത്തോപീഡിക് മേധാവിയുമായ ഡോ. ജോൺ ടി. ജോൺ പറഞ്ഞു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോർജ് സെക്വീര, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡോ. ജോൺ ടി. ജോൺ തുടങ്ങിയവർ സംസാരിച്ചു.