p

ഇന്ത്യ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പുകളുടെ ഭാഗമായി അമേരിക്കയിൽ പോസ്റ്റ് ഡോക് ഫെലോഷിപ്പ് പ്രോഗ്രാമിന് ഇന്ത്യയിൽ നിന്നുള്ള ഗവേഷകർക്ക് അവസരം. ഇന്ത്യയിൽ, ഗവേഷണത്തിന്റ പ്രാരംഭ ഘട്ടത്തിലുള്ള ഇന്ത്യൻ ഫാക്കൽറ്റികൾക്കും (Early career researchers), ഗവേഷകർക്കും അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് അമേരിക്കയിലെ ഒരു ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ സന്ദർശന കാലയളവ് വ്യക്തമാക്കുന്ന ക്ഷണക്കത്ത് ആവശ്യമാണ്. J-1 വിസ പിന്തുണ, പ്രതിമാസ സ്റ്റൈപെൻഡ്, ആരോഗ്യ പരിരക്ഷ, റൗണ്ട്ട്രിപ്പ് വിമാനയാത്ര, പ്രൊഫഷണൽ അലവൻസ്,ആശ്രിത അലവൻസ്, അന്താരാഷ്ട്ര യാത്ര എന്നിവ ഫെലോഷിപ്പിന്റെ ഭാഗമായി ലഭിക്കും. പിഎച്ച്.ഡി അല്ലെങ്കിൽ ഡി.എം, നാല് വർഷങ്ങളിലെ ബിരുദം, സമീപകാലത്ത് പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ, തൊഴിലുടമയുടെ അംഗീകാരം, ജോലിയുണ്ടെങ്കിൽ ലീവ് അനുവദിച്ച ഉത്തരവ് എന്നിവ ആവശ്യമാണ്.

ഏതൊക്കെ വിഷയങ്ങളിൽ അപേക്ഷിക്കാം

കൃഷിശാസ്ത്രം, നരവംശശാസ്ത്രം, ബയോഎൻജിനിയറിംഗ്, രസതന്ത്രം, കമ്പ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ് എന്നിവയുൾപ്പെടെ), എർത്ത് സയൻസസ്, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസ നയവും ആസൂത്രണവും, ഊർജ്ജ പഠനം, ചരിത്രം, ഭാഷ/സാഹിത്യം/ഭാഷാശാസ്ത്രം, മെറ്റീരിയൽ സയൻസ് (പാരിസ്ഥിതിക പ്രയോഗങ്ങളിൽ ഊന്നൽ), ഗണിത ശാസ്ത്രം, ന്യൂറോ സയൻസസ്, പ്രകടന കലകൾ, ഭൗതികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് (ഇന്റർനാഷണൽ സെക്യൂരിറ്റി ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് ഉൾപ്പെടെ, എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ), മനഃശാസ്ത്രം, പൊതുജനാരോഗ്യം (പാൻഡെമിക് തയ്യാറെടുപ്പും സമഗ്രമായ നിരീക്ഷണവും, ജീനോമിക് നിരീക്ഷണം, മലിനജല നിരീക്ഷണം, സീറോ നിരീക്ഷണം), പൊതുനയം, സോഷ്യോളജി, നഗര, പ്രാദേശിക ആസൂത്രണം (സ്മാർട്ട് സിറ്റികൾക്കും മാലിന്യ സംസ്‌കരണത്തിനും ഊന്നൽ), ദൃശ്യകലകൾ, സ്ത്രീകളും ലിംഗപഠനങ്ങളും എന്നീ മേഖലകളിൽ അപേക്ഷിക്കാം.

അപേക്ഷകന് ഒരു പ്രശസ്ത ജേണലിൽ ഒരു പ്രസിദ്ധീകരണം ഉണ്ടായിരിക്കണം. പേപ്പറിന്റെ/ലേഖനത്തിന്റെ പകർപ്പ് ഓൺലൈൻ ആപ്ലിക്കേഷനൊപ്പം (30 പേജിൽ കൂടരുത്) അപ്‌ലോഡ് ചെയ്യണം. ഫെലോഷിപ്പ് കാലയളവിലേക്ക് അവധി അനുവദിക്കുമെന്ന് തൊഴിലുടമ സൂചിപ്പിക്കേണ്ടതുണ്ട്. സർക്കാർ ധനസഹായത്തോടെയുള്ള പ്രോജക്ടുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗാർത്ഥികളും അവരുടെ ഇന്ത്യയിലെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്.

അപേക്ഷകൾ ഓൺലൈനായി https://apply.iie.org/fvsp2025 വഴി 2024 ജൂലായ് 15 വരെ സമർപ്പിക്കാം. www.usief.org.in.

റാ​മോ​ജി​യി​ൽ​ ​ഫി​ലിം​ ​മെ​യ്ക്കിം​ഗ് ​കോ​ഴ്സ്


ഹൈ​ദ​രാ​ബാ​ദി​ലെ​ ​റാ​മോ​ജി​ ​ഫി​ലിം​ ​സി​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​റാ​മോ​ജി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​മൂ​വീ​സ് ​(​R​A​M​)​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​ക​ളി​ൽ​ ​ഫി​ലിം​ ​മെ​യ്ക്കിം​ഗ് ​കോ​ഴ്സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തു​ന്ന​ ​കോ​ഴ്സി​ൽ​ ​സം​വി​ധാ​നം,​ ​ക​ഥ​-​തി​ര​ക്ക​ഥ,​ ​ആ​ക്ഷ​ൻ,​ ​ഫി​ലിം​ ​പ്രൊ​ഡ​ക്ഷ​ൻ,​ ​എ​ഡി​റ്റിം​ഗ്,​ ​ഡി​ജി​റ്റ​ൽ​ ​ഫി​ലിം​ ​മെ​യ്ക്കിം​ഗ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ക്ലാ​സു​ക​ൾ.​ ​കോ​ഴ്സ് ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​ണ്.​ ​മ​ല​യാ​ള​ത്തി​നു​ ​പു​റ​മേ​ ​മ​റാ​ത്തി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ,​ ​ബം​ഗാ​ളി,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലും​ ​ക്ലാ​സു​ക​ളു​ണ്ട്.
15​ ​വ​യ​സി​നു​ ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​ ​ആ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യോ​ ​നി​ശ്ചി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യോ​ ​ബാ​ധ​ക​മ​ല്ല.​ ​ഓ​രോ​ ​ചാ​പ്റ്റ​റി​നും​ശേ​ഷ​വും​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​ ​പാ​സാ​യാ​ൽ​ ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​ചാ​പ്റ്റ​റി​ലേ​ക്ക് ​ക​ട​ക്കാ​നാ​കൂ.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​r​a​m​o​j​i​a​c​a​d​e​m​y.​c​o​m.

സൗ​ജ​ന്യ​ ​സെ​മി​നാർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ്ല​സ് ​ടു​ ​പൂ​ർ​ത്തി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ഐ.​ടി​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​മേ​ഖ​ല​ക​ളി​ൽ​ ​ഓ​സ്ബി​ൽ​ഡിം​ഗ് ​എ​ന്ന​ ​പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ചു​ള്ള​ ​സൗ​ജ​ന്യ​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​പ​ഠ​ന​കാ​ല​യ​ള​വി​ൽ​ ​പ്ര​തി​മാ​സം​ 1100​ ​യൂ​റോ​ ​വ​രെ​ ​സ്‌​റ്റൈ​പെ​ൻ​ഡ് ​ല​ഭി​ക്കും.​ ​പ്ല​സ്ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും,​ 2023​ ​-​ 24​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​ആ​റ്റി​ങ്ങ​ൽ,​ ​കൊ​ല്ലം,​ ​കൊ​ട്ടാ​ര​ക്ക​ര,​ ​തി​രു​വ​ല്ല,​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട്,​ ​ക​ട്ട​പ്പ​ന​ ​ജി​ല്ല​ക​ളി​ലാ​ണ് ​സെ​മി​നാ​ർ.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​ ​:​ 9895474958,​ 6282685172