കൊച്ചി: കിലയുടെ കീഴിലുള്ള ഐ.എ.എസ് അക്കാഡമിയിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കും ആശ്രിതർക്കും സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷയുടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ ആദ്യവാരം ക്ലാസ് തുടങ്ങും. ബിരുദമാണ് അടിസ്ഥാനയോഗ്യത. കോഴ്‌സ് ദൈർഘ്യം 10 മാസം . ബോർഡിൽനിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം 20 മുമ്പ് അപേക്ഷിക്കണം. ഫോൺ: 0484 2800581.