ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എം. എ (മ്യൂസിക്) പ്രോഗ്രാമിന് അപേക്ഷിക്കാം. സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലാണ് നാലു സെമസ്റ്രറുകളിലായി പ്രോഗ്രാം നടത്തുന്നത്.

പ്രവേശന പരീക്ഷയുടെയും എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടിയവർക്കാണ് (എസ്. സി. / എസ്. ടി., ഭിന്നശേശി വിഭാഗക്കാർക്ക് 35%) അഡ്മിഷൻ ലഭിക്കുക. സംസ്‌കൃത സർവകലാശാലയിൽ നിന്നു ബിരുദം നേടിയവർക്കോ സർവകലാശാല അംഗീകരിക്കുന്ന മറ്റു യൂണിവേഴ്സിറ്റികളിൽ നിന്നു ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. 2024 ഏപ്രിൽ / മേയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ 2024 ആഗസ്റ്റ് 31ന് മുൻപ് അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 24.

പ്രവേശന പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. ഹാൾ ടിക്കറ്റുകൾ മേയ് രണ്ടുവരെ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ മേയ് 13 മുതൽ 16 വരെ നടക്കും. മേയ് 27ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484 2699731.