പറവൂർ: ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയത്തിൽ ഊട്ട് തിരുനാൾ ആഘോഷിച്ചു. ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ആരാധനയും പ്രദക്ഷിണവും നടന്നു. ഊട്ടുസദ്യ വികാരി ഫാ.ആന്റണി ബിനോയ് അറയ്ക്കൽ ആശീർവദിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഊട്ടുസദ്യയിൽ പങ്കെടുത്തു.