കൊച്ചി: പെൻഷനു വേണ്ടി 23 വർഷമായി നിയമ പോരാട്ടം നടത്തുന്ന സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ പെൻഷൻകാർ 603 പേർ. അപ്പീൽ വാദത്തിനിടെ

ഇവരി​ൽ 44 പേർ മരി​ച്ചു. 83 വയസ് വരെ പ്രായമുള്ള അവശേഷിക്കുന്നവരിൽ ആഹാരത്തിനും ചികിത്സയ്ക്കും പോലും വകയില്ലാത്തവരുമുണ്ട്.

2017ൽ സുപ്രീംകോടതിയിൽ നിന്ന് പെൻഷൻകാർക്ക് അനുകൂലമായി വിധിയുണ്ടായിട്ടും നടപ്പാക്കി​യി​ട്ടി​ല്ല. ഡയറക്ഷൻ പെറ്റീഷനുമായി​ പെൻഷൻകാർ സുപ്രീം കോടതി​യി​ൽ

എത്തി​യപ്പോഴാണ് കേസ് ഹൈക്കോടതി​യി​ലേക്ക് വി​ട്ടത്. ഇതി​ലെ വാദം ഹൈക്കോടതി

ഡി​വി​ഷൻ ബെഞ്ച് മൂന്നരവർഷത്തിനിടെ 99 തവണ മാറ്റി ​വച്ചു.സർക്കാർ രേഖയിൽ ഭർത്താവ് അല്ലെങ്കിൽ ഭാര്യ പൊതുമേഖലാ സ്ഥാപനത്തിലെ പെൻഷൻകാരായതു

കൊണ്ട് വൃദ്ധരായ പങ്കാളികൾക്ക് വാർദ്ധ്യകാല പെൻഷൻ, പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്.

പെൻഷൻ നി​രക്ക്

1977ന് മുമ്പത്തേത്

സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിരവധി തവണ ശമ്പള, പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയിട്ടും വെയർഹൗസിംഗ് കോർപ്പറേഷൻ മാത്രം 1977ന് മുമ്പുള്ള പെൻഷനും 1998വരെയുള്ള ക്ഷാമബത്തയുമാണ് നൽകുന്നത്. ഇതിനെതിരെ 2000ൽ തുടങ്ങിയ നിയമപോരാട്ടമാണ് അന്തമി​ല്ലാതെ നീളുന്നത്.

2020 ജൂലായ് ഒന്നി​ന്, കോർപ്പറേഷന്റെ റഗുലേഷൻ അനുസരിച്ച് മൂന്ന് മാസത്തെ കുടിശിക സഹിതം പെൻഷൻ നൽകണമെന്ന് ഹൈക്കോടതിയും ഉത്തരവായി. ഈ വിധിയും നടപ്പിലാക്കാൻ കൂട്ടാക്കാതെ കോർപ്പറേഷൻ അപ്പീൽ നൽകി. ഈ കേസ്. മേയ് 30ന് ​ പരി​ഗണി​ക്കും.