അങ്കമാലി: എൽ. ഡി. എഫ് സ്ഥാനാർത്ഥി പ്രെഫ. സി. രവീന്ദ്രനാഥിന്റെ 14 പുസ്തകങ്ങളുടെ ചർച്ചാ പരിപാടിക്ക് അങ്കമാലി മണ്ഡലത്തിൽ തുടക്കമായി. അറിവിന്റെ സാമൂഹ്യ പാഠം എന്ന പുസ്തകമാണ് ഒന്നാമത്തെ വേദിയായ കുറുമശേരി എസ്.എൻ.ഡി.പി ഹാളിൽ ചർച്ച ചെയ്തത്. തൃശൂർ ശീ കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. ആർ. രാജേഷ് പുസ്തകം പരിചയപ്പെടുത്തി. അങ്കമാലി എ.പി. കുര്യൻ പഠന കേന്ദ്രം, പാറക്കടവ് പഞ്ചായത്തിലെ യാനം, അക്ഷര , എ.കെ.ജി, ഇ.എം.എസ് സ്മാരക വായനശാലകളടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഠന കേന്ദ്രം സെക്രട്ടറി കെ.പി. റെജീഷ് ആമുഖ പ്രഭാഷണം നടത്തി. വായനശാല ഭാരവാഹികളായ കെ.പി. ജോർജ് അദ്ധ്യക്ഷനായി. കെ.വി ഷിബു , കെ.ആർ. ജിത്ത് ലാൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ ശ്യാം, ആശ ദിനേശൻ, ശാരദ ഉണ്ണിക്കൃഷ്ണൻ, ഗ്രന്ഥശാല ഭാരവാഹികളായ എം.കെ. പ്രകാശൻ, ശരത് ശശി, എ.ആർ. സരേന്ദ്രൻ എന്നിവർ സംസാരിച്ചു.