
കൊച്ചി: സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന സഹകരണ പഠനക്ലാസ് സംഘടിപ്പിക്കുന്നു. കൊച്ചി കേന്ദ്രമായ സഹകാര്യത്തിന്റെ പഠന വിഭാഗമാണ് ക്ലാസൊരുക്കുന്നത്. കോ ഓപ് വിഷൻ 2025 എന്ന പേരിൽ മേയ് 24,25 തീയതികളിൽ കൊച്ചി മെർമെയ്ഡ് ഹോട്ടലിൽ നടക്കുന്ന ക്ലാസിൽ 60 പേർക്കാണ് പ്രവേശനം. പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള തയ്യാറെടുപ്പ്, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിവയാണ് പഠന വിഷയങ്ങൾ. സോഹൻലാൽ വി.വി. , മുൻ ജോയിന്റ് ഡയറക്ടർ എം.ഡി. രഘു, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു എന്നിവർ ക്ലാസ് നയിക്കും. വിവരങ്ങൾക്ക്: 9605890002