music

കൊച്ചി: കേന്ദ്രമായ ഹാർമണി മ്യൂസിക് ഗ്രൂപ്പിന്റ ഉദ്ഘാടനം കടവന്ത്ര മട്ടലിൽ ക്ഷേത്രത്തിന് സമീപം എസ്.എൻ.ഡി.പി ഹാളിൽ സിനിമാ പിന്നണിഗായിക മിൻമിനി നിർവഹിച്ചു. പിന്നണിഗാന രംഗത്തെ സംഭാവനകൾ പരിഗണിച്ച് മിൻമിനിയെ ചടങ്ങിൽ ആദരിച്ചു. മിൻമിനി, തബലിസ്റ്റ് ഹണി എന്നിവർക്ക് ഹാർമണി ഗ്രൂപ്പിന്റെ വിശിഷ്ടാംഗത്വം നൽകി. പാട്ടിനോട് അഭിനിവേശമുള്ള എല്ലാവർക്കും പാടാൻ അവസരം നൽകുക, ഗായകർക്ക് ആലാപനം മികവുറ്റതാക്കാൻ പരിശീലനം നൽകുക എന്നിവയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ.ഹാർമണി ഗ്രൂപ്പ് രക്ഷാധികാരികളായ ഡോ.എൻ.എസ്.ഡി രാജു, ആർക്കിടെക്ട് ബി.ആർ. അജിത്, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, ഹാർമണി ഗ്രൂപ്പിന്റെ പ്രസിഡന്റ് പവൻകുമാർ, സെക്രട്ടറി ജയമോഹൻ, ട്രഷറർ രാമകൃഷ്ണൻ, രാമദാസ് എന്നിവർ സംബന്ധിച്ചു.