nreg
മൂവാറ്റുപുഴയിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: തൊഴിലുറപ്പ് മേഖലയെ തകർക്കാൻ വലിയ ആസൂത്രിത ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ. കേരളത്തിലെ തൊഴിലാളികളോട് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞ അനീതിയാണ് കാണിക്കുന്നതെന്ന് സമീപകാല അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നുവെന്നും മൂവാറ്റുപുഴയിൽ ചേർന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ. വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സജി ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. രാമചന്ദ്രൻ, സുജാത സതീശൻ, ഷീല സാബു എന്നിവർ പങ്കെടുത്തു. ഇടുക്കിയിലെ എൽ.‌ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളി സംഗമം തീരുമാനിച്ചു.