udf
ഡീൻ കുര്യാക്കോസിനെ ഉടുമ്പൻചോലയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കുന്നു.

മൂവാറ്രുപുഴ: ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം രാവിലെ ആനവിലാസം ജംഗ്ഷനിൽ മുൻ എം.എൽ.എ ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. കെ.ഡി മുരളി അദ്ധ്യക്ഷനായി. സേനാപതി വേണു പ്രസംഗിച്ചു. തുടർന്ന് വള്ളിയാംതടം, മേനോൻമേട്, മാരുതിപ്പടി, വലിയപാറ, ആറാംമൈൽ, ചെല്ലാർകോവിൽ, മോണ്ട് ഫോർട്ട്പടി, എട്ടാംമൈൽ, സുൽത്താൻകട, കടശികടവ്, ശാസ്താനട, കറുവാകുളം, മാലി, വണ്ടൻമേട്, പുറ്റടി, കൊച്ചറ, മന്തിപാറ എന്നിവിടങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിനെ സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഉച്ചക്ക് ശേഷം ചേറ്റുകുഴി, പോത്തിൻകണ്ടം, കുഴിത്തോളൂ, കമ്പംമെട്ട്, കരുണാപുരം, കൂട്ടാർ, ഇടത്തറമുക്ക്, ബാലൻപിള്ള സിറ്റി എന്നി പ്രദേശങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് രാമക്കൽമേട്, കോമ്പമുക്ക്, ചോറ്റുപാറ, പുഷ്പകണ്ടം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തൂക്കുപാലത്ത് സമാപിച്ചു. ഇന്ന് ഇടുക്കി മണ്ഡലത്തിലെ മരിയാപുരം, കാമാക്ഷി, കാഞ്ചിയാർ എന്നി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും ഡീൻ പര്യടനം നടത്തും.