ആലുവ: ആലുവ നജാത്ത് ആശുപത്രി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ സംഗമം ആശുപത്രി ഡയറക്ടർ ഡോക്ടർ എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ മൊഹിയുദ്ദീൻ ഹിജാസ്, മുഹമ്മദ് റിയാദ്, റുബയത്ത്, എം.എ. സജിത്ത്, രശ്മി നായർ, സ്മിതാ പൗലോസ്, ഷെയ്ഖ് പരീത്, പരമേശ്വരൻ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ നിർമ്മൽ ജോസ്, മാനേജർ കരീം, ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ മുഹമ്മദ് നസീർ, പി.ആർ.ഒ സഗീർ അറക്കൽ എന്നിവർ സംസാരിച്ചു. നജാത്ത് ആശുപത്രി, നജാത്ത് കോളേജ് ഓഫ് നഴ്‌സിംഗ് ജീവനക്കാർ, ഡോക്ടർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.